തിരുവനന്തപുരത്ത് യുഡിഎഫും എൽഡിഎഫും തമ്മിലുള്ള മത്സരത്തിൽ വിജയം എൽഡിഎഫിനൊപ്പമാണെന്നു എൻ എസ് മാധവൻ; കുമ്മനത്തെ യുവാക്കൾ തള്ളിക്കളയും

single-img
14 March 2019

തിരുവനന്തപുരത്ത് മത്സരം എൽഡിഫും യുഡിഎഫും തമ്മിലെന്നു സാഹത്യകാരൻ എൻ എസ് മാധവൻ. ബിജെപി മത്സരരംഗത്തെ ചിത്രങ്ങളിലൊന്നുമില്ലെന്നും കുമ്മനത്തെ യുവാക്കൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് യുഡിഎഫും എൽഡിഎഫും തമ്മിലുള്ള മത്സരത്തിൽ വിജയം എൽഡിഎഫിനാകുമെന്നും അദ്ദേഹം പ്രവചിച്ചു. സി‌ ദിവാകരൻ ജയിക്കും. അതിനുള്ള അരങ്ങാണ് തിരുവനന്തപുരം മണ്ഡലത്തിൽ ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.