ലോക്‌സഭയില്‍ 22 സീറ്റ് കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ വരും: യെദ്യൂരപ്പ

single-img
13 March 2019

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞടുപ്പ് ചട്ടം പുറപ്പെടുവിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വിവാദപ്രസ്താവനയുമായി ബിജെപി മുതിര്‍ന്ന നേതാവ് ബിഎസ് യെദ്യൂരപ്പ രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് 22 സീറ്റ് കിട്ടിയാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

യാരഗട്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് യെദ്യൂരപ്പ വിവാദപ്രസ്താവന നടത്തിയത്. സംസ്ഥാനത്ത് വികസനത്തിന്റെ പുതിയ ചരിത്രം കുറിക്കാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്ന് അഭ്യര്‍ഥനയും യെദ്യൂരപ്പ മുന്നോട്ട് വെച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ പ്രതിപക്ഷത്താണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും ബിജെപി നേടുമെന്നും യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.