അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം; നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം പാ​ക് യു​ദ്ധ വി​മാ​ന​ങ്ങ​ൾ

single-img
13 March 2019

തുടർച്ചയായി വെടി നിർത്തൽ കാററുകളുടെ ലംഘനത്തിന് പിന്നാലെ അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ വ്യോമസേനയുടെ പ്ര​കോ​പ​നം. ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പത്തുകൂടെ പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ പ​റ​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പം യു​ദ്ധ വി​മാ​ന​ങ്ങ​ൾ നി​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഇന്ത്യൻ വ്യോ​മ​സേ​ന യുദ്ധവിമാനങ്ങൾ സജ്ജമാക്കുകയും അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം പുറപ്പെടുവിക്കുകയും ചെയ്തു. അ​തി​ർ​ത്തി​ക്കു സ​മീ​പ​ത്തു​കൂടെ സൂ​പ്പ​ർ സോ​ണി​ക് വിമാനങ്ങൾ പറക്കുന്ന ശ​ബ്ദം കേ​ട്ട​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി​യി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. അതിർത്തിലംഘിച്ച ​പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ്-16 യു​ദ്ധ​വി​മാ​നം ഫെ​ബ്രു​വ​രി 27ന് ഇ​ന്ത്യ വെ​ടി​വ​ച്ചിട്ടിരുന്നു. മാ​ർ​ച്ച് ആ​ദ്യ​വാ​രം പാ​ക്കി​സ്ഥാ​ൻ ഡ്രോ​ണു​ക​ളും അ​തി​ർ​ത്തി ലം​ഘി​ച്ചി​രു​ന്നു. അ​തി​ർ​ത്തി ലം​ഘി​ച്ച ര​ണ്ട് ഡ്രോ​ണു​കളാണ് സൈ​ന്യം വെ​ടി​വ​ച്ചിട്ടത്.