പി. രാജീവിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന പ്രശസ്തമായ ചിത്രത്തിലെ എസ് പി മാര്‍ട്ടിന്‍ കെ മാത്യു രാജീവിന് പിന്തുണയുമായി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍

single-img
13 March 2019

1994 ല്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത പി. രാജീവിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയ മുന്‍ എസ് പി മാര്‍ട്ടിന്‍ കെ മാത്യു സിപിഎം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍. രാജീവിന് പിന്തുണയുമായിട്ടാണ് എസ് പി എത്തിയിരിക്കുന്നത്.

സമരത്തില്‍ പങ്കെടുന്നതിനിടെ പൊലീസിന്റെ ബലപ്രയോഗത്തില്‍ രാജീവിന്റെ ഷര്‍ട്ട് കീറിയിരുന്നു. ഈ കീറിയ ഷര്‍ട്ടുമായി മുണ്ട് ചുറ്റി നഗ്നത മറയ്ക്കാന്‍ ശ്രമിച്ച രാജീവിന്റെ ചിത്രം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഈ ചിത്രത്തില്‍ എസ് പി യായിരുന്ന മാര്‍ട്ടിന്‍ കെ മാത്യുവുമുണ്ട്.

ഫേസ്ബുക്കിൽ ഈ വിവരം ചൂണ്ടിക്കാട്ടി ജയചന്ദ്രന്‍ എന്നയാള്‍  എഴുതിയ പോസ്റ്റ്:

അന്ന് ഡ്യൂട്ടി.

ഇന്ന് ചരിത്ര നിയോഗം

*************************

പ്രതിഷേധ വിദ്യാര്‍ത്ഥി സമരം നയിച്ച പി. രാജീവിനെ 1994ല്‍ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന അതേ പോലീസ് ഓഫീസര്‍ ആണ്, രാജീവിന്റെ ഇലക്ഷന്‍ കണ്‍വെന്‍ഷനില്‍ സജീവമായി ഇരിക്കുന്ന മുന്‍ സുപ്രണ്ട് ഓഫ് പോലീസ് മാര്‍ട്ടിന്‍ കെ മാത്യു.

രാജീവിനെ പോലൊരു നേതാവ് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ എത്തണം എന്ന് മാര്‍ട്ടിന്‍ സാര്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമാണ്. ഇത് പോലുള്ള പതിനായിരങ്ങളാണ് രാജീവിന്റെ കരുത്ത്.

സദസ്സിലെ ഫോട്ടോയ്ക്ക് അഡ്വക്കേറ്റ് C M Nazar ക്ക് കടപ്പാട്.