ഞാന്‍ ബിക്കിനി ധരിക്കുന്നതു തടയാന്‍ സെയ്ഫ് ആരാണ്: കരീന

single-img
13 March 2019

അവധിക്കാല ആഘോഷത്തിനിടെ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റിട്ട ആരാധകന് മറുപടിയുമായി കരീന. കുറച്ചു നാള്‍ മുന്‍പു കരീനയും സെയ്ഫും തൈമൂറും യാത്രകള്‍ നടത്തിയിരുന്നു. സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭര്‍ത്താവും മകളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

എല്ലാവരും സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിക്കുന്ന ചിത്രത്തില്‍ കരീനയും സോഹയും ബിക്കിനിയിലായിരുന്നു. ഈ ചിത്രത്തിനു താഴെ വന്ന ഒരു കമന്റിനു മറുപടി നല്‍കിയിരിക്കുകയാണു കരീന.

”നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്കു നാണക്കേടു തോന്നുന്നില്ലേ” എന്നായിരുന്നു ഒരാളുടെ കമന്റ്. അര്‍ബാസ് ഖാനുമായുള്ള ചാറ്റ് ഷോയിലാണു കരീന ഇതിനു മറുപടി നല്‍കിയത്.

”ഞാന്‍ ബിക്കിനി ധരിക്കുന്നതു തടയാന്‍ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണു ബിക്കിനി ധരിക്കുന്നത്? അല്ലെങ്കില്‍ നീ എന്തിനാണ് ഇത് ചെയ്തത് എന്നു സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ തോന്നിയിട്ടില്ല. എനിക്ക് അങ്ങനെ ചിന്തിക്കാന്‍ തന്നെ സാധ്യമല്ല. വളരെയേറെ ഉത്തരവാദിത്തത്തോടെയുള്ള ബന്ധമാണു ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും”– കരീന പറഞ്ഞു.