‘ശുഭരാത്രി’യുടെ ചിത്രീകരണം തുടങ്ങി: ചിത്രങ്ങളും വീഡിയോയും കാണാം

single-img
12 March 2019

ദിലീപിനെ നായകനാക്കി കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ശുഭരാത്രി’യുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. അനു സിതാര നായികയായ ചിത്രത്തില്‍ സിദ്ദിഖും, നദിയ മൊയ്ദുവും പ്രധാന വേഷങ്ങളിലെത്തും. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട് ‘ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ്–സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ശുഭരാത്രി.’ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

https://www.youtube.com/watch?v=WuHKaXxm_ZI

ഇന്ന് ചിത്രീകരണം ആരംഭിക്കുകയാണ് , എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു

Posted by ShubhaRathri on Sunday, March 10, 2019