ശബരിമല വിഷയത്തിൽ തൊടാൻ സമ്മതിക്കാത്ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ കുമ്മനം രാജശേഖരന്‍ പരാതി നൽകും

single-img
12 March 2019

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കരുത് എന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണ വിഷയമാക്കാന്‍ പാടില്ലെന്ന് പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

‘ശബരിമലയില്‍ ഇത് അനുവദിച്ചാല്‍ നാളെ മലയാറ്റൂര്‍ പള്ളിയിലാണ് ഇത് സംഭവിക്കാന്‍ പോകുന്നത്. അതുപോലെ ബീമാ പള്ളിയിലായിരിക്കും. അതുകൊണ്ടുതന്നെ ഇത് ആരാധനാലയങ്ങളുടെ പ്രശ്‌നമാണ്. ആരാധനാ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്‌നമാണ്.´- കുമ്മനം പറഞ്ഞു.

ശബരിമലയിലേത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. ആരാധനാസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ആ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയാണ്. ശബരിമല ഒരു നിമിത്തം മാത്രമാണെന്നും കുമ്മനം വ്യക്തമാക്കി.