എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകള്‍ മാറ്റി

single-img
12 March 2019

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ തീയതികള്‍ മാറ്റി. ഏപ്രില്‍ 27, 28 തീയതികളിലായിരിക്കും പരീക്ഷകള്‍ നടക്കുക. നേരത്തെ, ഏപ്രില്‍ 22, 23 തീയതികളില്‍ പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാരണമാണ് പരീക്ഷ മാറ്റിവച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റമുണ്ടാകില്ല.