മഹാരാഷ്ട്രയിൽ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ പാട്ടീലിൻ്റെ മകൻ ബിജെപിയില്‍ ചേര്‍ന്നു.

single-img
12 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രസ്തുത സംഭവം വൻ തിരിച്ചടിയാണ് കോൺഗ്രസിനു സമ്മാനിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഹ്മദ് നഗറില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സുജയ് വിഖെ പാട്ടീലാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് സുജയ് ബിജെപി അംഗത്വമെടുത്തത്.

സീറ്റ് ധാരണ പ്രകാരം അഹ്മദ് നഗര്‍ മണ്ഡലം  കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപിയുടേതാണ്. സുജയ് ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍സിപി സീറ്റ് വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല.  നേരത്തെ സുജയ് അഹ്മദ് നഗറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.