തന്നെ ചതിച്ച കാമുകന് യുവതി കൊടുത്തത് മുട്ടന്‍ പണി: വീഡിയോ

single-img
12 March 2019

ചതിച്ച കാമുകന് യുവതി കൊടുത്ത പണി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാകുന്നു. കാമുകന്റെ 20 കോടിയുടെ ബുഗാട്ടി ഷിറോണ്‍ കാര്‍ യുവതി ‘തകര്‍ത്തു’ എന്നാണ് വീഡിയോക്കൊപ്പം പ്രചരിച്ച കുറിപ്പില്‍ പറയുന്നത്.

ഹൈഹീല്‍ ചെരുപ്പുകൊണ്ട് തകര്‍ത്ത വീന്റ്ഷീല്‍ഡും, ബോഡിയിലാകെ കറുത്ത പെയിന്റില്‍ ചതിയന്‍ എന്ന് എഴുതിയിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വളരെപ്പെട്ടെന്നാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്.

എന്നാല്‍ ഇത് വ്യാജ വീഡിയോയാണ് എന്നാണ് ആളുകള്‍ പറയുന്നത്. ഹൈഹീല്‍ ചെരുപ്പിന് അടിച്ചാല്‍ പൊട്ടുന്ന വിന്‍ഡ് ഷീല്‍ഡല്ല ലോകത്തിലെ ഏറ്റവും വിലപിടിച്ച സൂപ്പര്‍സ്‌പോര്‍ട്‌സ് കാറുകളിലൊന്നായ ഷിറോണിന്റേതെന്നും ഇനി അഥവാ പൊട്ടിയാല്‍ തന്നെ ദൃശ്യങ്ങളില്‍ കാണുന്നതുപോലെ ആയിരിക്കില്ല എന്നുമാണ് ബുഗാട്ടി ആരാധകര്‍ ഒന്നടങ്കം പറയുന്നത്. എന്തായാലും ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.