മോദി സര്‍ക്കാരാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്; ലേലത്തില്‍ പങ്കെടുത്തത് സംസ്ഥാന സര്‍ക്കാരും; എംപി എന്ന നിലയില്‍ തനിക്ക് എന്തു ചെയ്യാനാകുമെന്ന് ശശി തരൂര്‍

single-img
11 March 2019

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞുവെന്ന് ശശി തരൂര്‍ എംപി. ഈ അവസരത്തില്‍ സ്വകാര്യവല്‍ക്കരണത്തെ തടസപ്പെടുത്തുന്നത് വികസനത്തെ ബാധിക്കുമെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മോദി സര്‍ക്കാരാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. നടപടിക്കായുള്ള ലേലത്തില്‍ പങ്കെടുത്തത് സംസ്ഥാന സര്‍ക്കാരും. ഈ വിഷയത്തില്‍ എംപി എന്ന നിലയില്‍ തനിക്ക് എന്തു ചെയ്യാനാകുമെന്ന് ശശി തരൂര്‍ ചോദിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തെ അംഗീകരിക്കുകയാണ് ചെയ്തതെന്നും തരൂര്‍ പറഞ്ഞു.