മുപ്പത്തിയഞ്ചുകാരിയെ ബന്ധുക്കളടക്കം മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

single-img
11 March 2019

തെലങ്കാനയിലെ പഹദി ശരീഫില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. നാല് കുട്ടികളുടെ മാതാവാണ് ബലാത്സംഗത്തിനിരയായ യുവതി.

ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവും അയാളുടെ സഹോദരനും മറ്റൊരാളും ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.