ആര്യയും സയേഷയും വിവാഹിതരായി; ചിത്രങ്ങളും വീഡിയോയും കാണാം

single-img
11 March 2019

തമിഴ് നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി. മാര്‍ച്ച് 10നു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍, സൂര്യ തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. താരങ്ങള്‍ക്കായി പ്രത്യേക റിസെപ്ഷന്‍ അടുത്ത ദിവസം നടത്തും.

മലയാളിയായ ആര്യ തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. നടന്‍ ദീലീപ് കുമാറിന്റെ സഹോദരിയുടെ പേരകുട്ടിയാണ് സയേഷ. സയേഷയുടെ പിതാവ് സുമീത് സൈഗാളും മാതാവ് ഷഹീന്‍ ബാനുവും സിനിമാതാരങ്ങളാണ്. ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

അതേസമയം സയേഷ ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹം ആണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന്‍ ബാനു വെളിപ്പെടുത്തിയിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതാണെന്നും തങ്ങളുടെ കുടുംബം അത് സമ്മതിക്കുകയായിരുന്നെന്നും ഷഹീന്‍ പറഞ്ഞു.