”എന്റെ വാക്കുകൾ ഓർത്തു വെച്ചോളൂ; പുൽവാമക്ക് സമാനമായ ഒരു ആക്രമണം രണ്ടു മാസത്തിനുള്ളിൽ രാജ്യത്ത് ഉണ്ടാകും; ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വേളയിലായിരിക്കുമിത്”

single-img
10 March 2019

പുൽവാമ ആക്രമണത്തിന് സമാനമായ ഒരു ആക്രമണം രാജ്യത്തുണ്ടാകുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേനാ (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ. ഇത് ജനങ്ങളെ അവരുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും മാറ്റി ദേശസ്നേഹത്തിലേക്ക് വഴി തിരിച്ച് വിടുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ എംഎൻഎസിന്റെ 13-ാം വാർഷിക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

” എന്റെ വാക്കുകൾ ഓർത്തു വെച്ചോളൂ. പുൽവാമക്ക് സമാനമായ ഒരു ആക്രമണം രണ്ടു മാസത്തിനുള്ളിൽ രാജ്യത്ത് ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വേളയിലായിരിക്കുമിത്. ഇത് ജനങ്ങളെ അവരുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും മാറ്റി ദേശസ്നേഹത്തിലേക്ക് വഴി തിരിച്ച് വിടും”.

ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാമക്ഷേത്ര വിഷയത്തിലടക്കം തങ്ങളുടെ എല്ല നയങ്ങളിലും പരാജയപ്പെട്ടെന്നും രാജ് താക്കറെ പറഞ്ഞു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയെ അവഗണിച്ചതാണ് 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് കാരണമെന്ന് നേരത്തെ രാജ് താക്കറെ പറഞ്ഞിരുന്നു.