ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് ജനത്തോടുളള നീതികേട്: നിലപാട് വ്യക്തമാക്കി കെ.സി വേണുഗോപാല്‍

single-img
10 March 2019


തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുല്ലപ്പളളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ഇക്കാര്യം അറിയിച്ചു. വ്യക്തിപരമായി ആഗ്രഹമുണ്ട് മല്‍സരിക്കാന്‍. എന്നാല്‍ അത് പ്രായോഗികമല്ല. സുപ്രധാനചുമതലകള്‍ ഉളളതിനാലാണ് തീരുമാനമെന്ന് വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് ജനത്തോടുളള നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ആദ്യഘട്ടതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടാല്‍ കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ മല്‍സരിക്കാനിടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മല്‍സരിക്കില്ലെന്ന് വ്യക്തമാക്കി കെസി രംഗത്തെത്തിയത്.