വെള്ളിയാഴ്ച വരെ കോൺഗ്രസ് എംഎൽഎയായിരുന്ന വ്യക്തി ബിജെപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
10 March 2019

ഗുജറാത്തിൽ കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനം രാജിവച്ച ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജവഹര്‍ ചാവ്ദ ഗുജറാത്തില്‍ ബിജെപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജവഹര്‍ ചാവ്ദയുടെ രാജി ദേശീയ തലത്തിൽ വലിയ വാർത്തയായിരുന്നു.

ജുനാഗദ് ജില്ലയിലെ മാനന്ദറില്‍നിന്ന് നാല് തവണ കോണ്‍ഗ്രസ് എംഎല്‍എയായ ആളാണ് ചാവ്ദ. മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ ഭരിക്കുന്ന പാര്‍ടിയുടെ എംഎല്‍എ ആകണമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് രാജിവച്ച് ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.