നിങ്ങൾക്ക് രാജ്യസ്നേഹം ഉത്പാദിപ്പിച്ച് വോട്ടാക്കി മാറ്റാനുള്ള ഉപകരണങ്ങളല്ല സെെനികർ; സൈനികരുടെ ചിത്രങ്ങൾ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കരുതെന്നു ഉത്തരവ്

single-img
10 March 2019

സൈനികരുടെ ഫോട്ടോ ദുരുപയോഗം ചെയ്തു വോട്ടാക്കിമാറ്റുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ. സൈനികരുടെയോ സൈനികർ പങ്കെടുത്ത ചടങ്ങുകളുടെയോ ഫോട്ടോകൾ രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പുപ്രചാരണത്തിനോ പരസ്യങ്ങൾക്കോ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ ഉത്തരവിറക്കി.

ഇതുസംബന്ധിച്ച് നേതാക്കൾ സ്ഥാനാർഥികൾക്കും പാർട്ടിപ്രവർത്തകർക്കും നിർദേശം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു.

ചില രാഷ്ട്രീയപ്പാർട്ടികൾ ഇത്തരത്തിൽ സൈനികരുടെ ഫോട്ടോകൾ രാഷ്ട്രീയപ്രചാരണത്തിന് വിനിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ദേശീയ-സംസ്ഥാന-പ്രാദേശിക രാഷ്ട്രീയപ്പാർട്ടികൾക്ക് നോട്ടീസ് നൽകിയത്.