ഐ​എ​സി​ൽ ചേ​രാ​ൻ നാ​ടു​വി​ട്ട ഷ​മീ​മ​യു​ടെ കു​ട്ടി സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ മരിച്ചു

single-img
9 March 2019

ഐ​എ​സി​ൽ ചേ​രാ​ൻ നാ​ടു​വി​ട്ട ഷ​മീ​മ​യു​ടെ കു​ട്ടി മരിച്ചു. നാ​ട്ടി​ൽ കാ​ലു​കു​ത്തി​ക്കി​ല്ലെ​ന്ന ക​ർ​ശ​ന ന​ല​പാ​ട് ബ്രി​ട്ട​ൺ തു​ട​രു​ന്ന​തി​നി​ടെ സി​റി​യ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ മോ​ശം അ​വ​സ്ഥ​യി​ൽ ന്യൂ​മോ​ണി​യ ബാ​ധി​ച്ചാ​ണ് മൂ​ന്ന് ആ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മ​ര​ണം. ഇ​തോ​ടെ ഷ​മീ​മ​യ്ക്കു മൂ​ന്നാ​മ​ത്തെ കു​ട്ടി​യും ന​ഷ്ട​മാ​യി.

ഐ​എ​സി​ൽ ചേ​രാ​ൻ 15 ാം വ​യ​സി​ൽ ല​ണ്ട​ൻ വി​ട്ട ഷ​മീ​മ​യോ​ട് ക​ടു​ത്ത നി​ല​പാ​ടാ​ണ് ബ്രി​ട്ട​ൺ പു​ല​ർ​ത്തി​യി​രു​ന്ന​ത്. പ്ര​സ​വി​ക്കാ​ൻ തി​രി​കെ നാ​ട്ടി​ലെ​ത്ത​ണ​മെ​ന്ന് ഇ​വ​ർ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ബ്രി​ട്ട​ൺ പൗ​ര​ത്വം റ​ദ്ദാ​ക്കി. സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സി​ന്‍റെ (എ​സ്ഡി​എ​ഫ്) അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​യി​രു​ന്നു ഷ​മീ​മ​യും കു​ഞ്ഞും ഉ​ണ്ടാ​യി​രു​ന്ന​ത്.

കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. ഏ​തൊ​രു കു​ട്ടി​യു​ടെ മ​ര​ണ​വും ദു​ഖ​ക​ര​മാ​ണ്. കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും യു​കെ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സി​റി​യ​യി​ലേ​ക്ക് പോ​ക​രു​തെ​ന്ന് സ​ർ​ക്കാ​ർ നി​ര​ന്ത​രം ഓ​ർ​മ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​ണ്. ആ​ളു​ക​ളെ ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​നു തു​ട​ർ​ന്നേ​മ​തി​യാ​കു എ​ന്നും യു​കെ വ​ക്താ​വ് പ​റ​ഞ്ഞു.

2015 ൽ ​ആ​ണ് ഷ​മീ​മ​യും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ഐ​എ​സി​ൽ ചേ​രാ​ൻ ല​ണ്ട​ൻ വി​ട്ട​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഷ​മീ​മ എ​സ്ഡി​എ​ഫി​ന്‍റെ അ‍​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ​ത്തി. ഗ​ർ​ഭി​ണി​യാ​യ ഷ​മീ​മ പ്ര​സ​വി​ക്കാ​ൻ ബ്രി​ട്ട​ണി​ൽ തി​രി​ച്ചെ​ത്താ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ഇ​വ​രു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കുകയായിരുന്നു.