കേരള ജനത എകെജിക്ക് ശേഷം ഒരു നേതാവിനെ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ; അതാണ് കുമ്മനം: എംടി രമേശ്

single-img
9 March 2019

എകെജിക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവാണ് കുമ്മനം രാജശേഖരനെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യം അറിയാവുന്നതുകൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എം.ടി രമേശ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജ.പിക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരനും പ്രതികരിച്ചിരുന്നു. കുമ്മനത്തിന്റെ വരവ് പാര്‍ട്ടിക്ക് ഉണര്‍വേകുമെന്നും കോണ്‍ഗ്രസിന്റെ ശശി തരൂരിനെ കുമ്മനം തോല്‍പ്പിച്ചിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും വി. മുരളീധരന്‍ പറഞ്ഞിരുന്നു.