കുമ്മനത്തിന്റേത് കയ്യിലിരുന്നതും കടിച്ചു പിടിച്ചതും പോയ അവസ്ഥയെന്ന് കടകംപള്ളി സുരേന്ദ്രന്‍

single-img
9 March 2019

എ​ൽ​ഡി​എ​ഫ് ക​ൺ​വീ​നറിന് പിന്നാലെ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിനെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത്. കടിച്ചു പിടിച്ചതും കയ്യിലിരുന്നതും പോയെന്ന മട്ടിലാണ് കുമ്മനത്തിന്റെ അവസ്ഥ . കുമ്മനത്തിന് കാത്തിരുന്ന് കിട്ടിയ സമ്മാനമായിരുന്നു ഗവർണർ പദവിയെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

നേരത്തെ മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പ​ദ​വി രാജിവെച്ചു തിരുവനന്തപുരം ലോകസഭാ മണ്ഡത്തിൽ മത്സരിക്കാനൊരുങ്ങുന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ പ​രി​ഹ​സി​ച്ച് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ രംഗത്തെത്തിയിരുന്നു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ മോ​ദി ഭ​ര​ണം അ​വ​സാ​നി​ച്ചാ​ല്‍ ഗ​വ​ര്‍​ണ​ര്‍ പ​ദ​വി പോ​കു​മെ​ന്ന് കു​മ്മ​ന​ത്തി​ന​റി​യാ​മെ​ന്നും അ​ത് മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കാ​നു​ള്ള ബു​ദ്ധി​യു​ള്ള​തി​നാ​ലാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​ച്ച​തെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പറഞ്ഞത്.

നേരത്തെ മി​സോ​റാം ഗ​വ​ര്‍​ണ​ര്‍ പ​ദ​വി രാജി വെച്ച കുമ്മനത്തിനെതിരെ ശശി തരൂരും രംഗത്ത് വന്നിരുന്നു. മറ്റൊരു പാർട്ടിയുടെ സ്ഥാനർഥിയെ പറ്റി ചിന്തിക്കുന്നില്ല. നരന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്നാണ് ആദ്യം കേട്ടത്. എന്നാൽ ആര് വന്നാലും താൻ ഉയർത്തി കാട്ടുന്നത് സ്വന്തം പ്രവർത്തനമാണന്നാണ് ശശി തരൂർ പറഞ്ഞത്. കുമ്മനം രാജശേഖരനുമായി അടുപ്പം ഇല്ലെങ്കിലും അറിയുന്നടത്തോളം നല്ല മനുഷ്യനാണ് തരൂർ കൂട്ടിച്ചേർത്തു.