കല്യാണ വീട്ടില്‍ ജോലിക്ക് വന്ന ചേച്ചിയെ പാടാന്‍ വിളിച്ചതാ….. ഒടുവില്‍ പാടി ഹിറ്റായി: യൂട്യൂബിലും ട്രെന്‍ഡിംഗ്

single-img
8 March 2019

നൈറ്റി അണിഞ്ഞ് വിവാഹത്തലേന്നുള്ള പരിപാടിയില്‍ ഗാനം ആലപിക്കുന്ന ഈ വീട്ടമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കൊഞ്ചിക്കരയല്ലേ മിഴികള്‍ നനയല്ലേ എന്ന ഗാനമാണ് ഈ വീട്ടമ്മ പാടിയത്. എന്തായാലും ചേച്ചി കലക്കി എന്നാണ് ആസ്വാദകര്‍ പറയുന്നത്. ഇവര്‍ ആരാണോ എവിടത്തുകാരിയാണെന്നോ അറിയില്ല. അഞ്ചരലക്ഷത്തോളം ആളുകളാണ് ഇതിനോടകം വീഡിയോ യൂട്യൂബില്‍ കണ്ടത്.