സെന്‍സറില്‍ കുടുങ്ങി, ഋതിക സിംഗിന്റെ പുതിയ ചിത്രം #മീടൂ

single-img
8 March 2019

ഋതിക സിംഗിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഹര്‍ഷ വര്‍ധന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് #മീടൂ. ഏഴ് മാസം മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇതുവരെ റിലീസ് ചെയ്യാന്‍ കഴിയാത്തതിന്റെ ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിലെ ചില സംഭാഷണങ്ങളുടെ പേരില്‍ സിബിഎഫ്സി സിനിമ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിനായി ചെന്നൈയിലെ റിവൈസിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ വീണ്ടും പ്രശ്‌നം.

മീടൂ എന്ന പേരില്‍ സിനിമ ചെയ്യാന്‍ പാടില്ലെന്നായിരുന്നു അവരുടെ പക്ഷം. ലൈംഗീക പീഡനത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷമമാണ് ഋതിക ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.