വ്യോമ പാതകളെല്ലാം ഇപ്പോഴും അടഞ്ഞുതന്നെ: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പേടി ഇനിയും മാറാതെ പാക്കിസ്ഥാന്‍

single-img
8 March 2019

ബാലാകോട്ടിലെ ഭീകരക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും പാക്കിസ്ഥാന്‍ ഇതുവരെ മുക്തരായിട്ടില്ല. കാരണം ആക്രമണം കഴിഞ്ഞ് ദിവസങ്ങളായിട്ടും വ്യോമ പാതകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്.

ഫെബ്രുവരി 26ന് വ്യോമാക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടത്. ഇതോടൊപ്പം വ്യോമപാതയും അടച്ചിടുകയായിരുന്നു. ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാക്കിസ്ഥാന്‍ അടച്ചിട്ടിരിക്കുന്നത്.

വ്യോമപാത തുറന്നിട്ടാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് മറ്റേതെങ്കിലും വഴിക്ക് ആക്രമണം നടന്നേക്കുമെന്ന ഭയം പാകിസ്ഥാനുണ്ട്. അതേസമയം, കൃത്യമായ വ്യോമ നിരീക്ഷണം നടത്താതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ തിരിച്ചടി എളുപ്പമായെന്ന വിലയിരുത്തലും പാകിസ്ഥാനുണ്ട്.

വ്യോമ പാത തുറക്കില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചതോടെ ഇതുവഴിയുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചു വിടേണ്ടിവന്നിരിക്കുകയാണ്. എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വ്യോമാതിര്‍ത്തി ലംഘിക്കുന്ന നടപടികള്‍ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നടത്തുമെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചിട്ടുണ്ട്.