കാമുകിയെ യാത്രയാക്കാന്‍ പര്‍ദയിട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ കാമുകന് ‘എട്ടിന്റെ പണികിട്ടി’

single-img
7 March 2019

കഴിഞ്ഞ ദിവസമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. തൃശൂര്‍ സ്വദേശിയായ യുവതി ജോലി നേടി നെടുമ്പാശേരിയില്‍ നിന്നും ദുബായിലേക്കു പോകുകയായിരുന്നു. യുവതിയുടെ വീട്ടുകാര്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ കാമുകന് കാമുകിയുടെ അടുത്തെത്തി യാത്രയാക്കാനും പറ്റാത്ത സ്ഥിതിയായി.

ഇതോടെ ഇരുപതുകാരനായ യുവാവ് വിമാനത്താവളത്തിലെ പാര്‍ക്കിങ് മേഖലയിലെത്തി പര്‍ദ അണിഞ്ഞു. തുടര്‍ന്ന് കൂട്ടുകാരി എന്ന വ്യാജേന കാമുകിയുടെ അടുത്ത് എത്തുകയും ചെയ്തു. എന്നാല്‍ പിന്നീടായിരുന്നു ട്വിസ്റ്റ്. യുവാവ് പര്‍ദ അണിയുന്നത് കണ്ട ചില ഡ്രൈവര്‍മാര്‍ അപ്പോള്‍ തന്നെ സുരക്ഷാവിഭാഗത്തെ അറിയിച്ചിരുന്നു.

സുരക്ഷാവിഭാഗം സിസിടിവിയിലൂടെ നിരീക്ഷിച്ച് യുവാവ് ടെര്‍മിനല്‍ വരാന്തയില്‍ എത്തിയപ്പോള്‍തന്നെ പിടികൂടി. ചോദ്യം ചെയ്തതില്‍ ആള്‍മാറാട്ടക്കാരനു മറ്റു ലക്ഷ്യങ്ങളില്ലെന്നു മനസ്സിലായതോടെ താക്കീതു നല്‍കി വിട്ടയച്ചു.