കവര്‍ച്ചാകുറ്റത്തിന് ശിക്ഷ ആജീവനാന്ത ദാമ്പത്യം; ശിക്ഷ നടപ്പിലാക്കുന്നത് രണ്ടാം പ്രതിയായ വധുവിന്റെ ഭവനത്തില്‍വച്ച്

single-img
7 March 2019

തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശികളായ അക്ഷയ്കുമാറിന്റെയും ആതിരയുടെയും വിവാഹക്ഷണക്കത്ത് കണ്ടാല്‍ ആരും അത്ഭുതപ്പെടും. ഒരു കുറ്റപത്രം മോഡലില്‍ ഒരുക്കിയ കിടിലന്‍ ക്ഷണക്കത്തില്‍ കുറ്റവും ശിക്ഷയും നടപടികളുമുണ്ട്.

ഇവര്‍ ചെയ്ത കുറ്റം ഹൃദയം കവര്‍ച്ച. ഇതിനു ശിക്ഷയായാണ് ആജീവനാന്ത ദാമ്പത്യം വിധിച്ചത്. 2019 മാര്‍ച്ച് 17 ഞായര്‍ 10.30 നും 11.30 നും ഇടയില്‍ രണ്ടാം പ്രതിയായ വധുവിന്റെ ഭവനത്തില്‍ വച്ചാണു ശിക്ഷ നടപ്പിലാക്കുന്നത്. ഇങ്ങനെ വേദിയും സമയവും സല്‍കാര വിവരങ്ങളും ഈ ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത ആശയവുമായി എത്തിയ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.