‘ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണ്’; നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

single-img
7 March 2019

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ ചോദ്യം. ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.

കേസിന്റെ തുടക്കം മുതലേ വിചാരണ ദീര്‍ഘിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി. മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. കേസിന്റെ വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു.