തമ്മിലടിയും പാരവെപ്പും; ബിജെപിയുടെ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ എങ്ങുമെത്തിയില്ല

single-img
7 March 2019

തമ്മിലടിയും പാരവെപ്പും കാരണം ബിജെപിയുടെ കേരളത്തിലെ ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ എങ്ങുമെത്തിയില്ല. ബിജെപിയായിരുന്നു കേരളത്തിൽ ആദ്യമായി സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ തുടങ്ങിയത്. നേരത്തെ സ്ഥാനാർഥികളെ കളത്തിലിറക്കി മുന്നേറ്റം ഉണ്ടാക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു സംസ്ഥാന നേതൃത്വം. എന്നാൽ എൽ ഡി എഫും യു ഡി എഫും സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കുമ്പോഴും ബിജെപി തുടങ്ങിയടത്തു തന്നെ നിൽക്കുകയാണ്.

ബിജെപി ഇപ്പോൾ നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റു​മാ​ർ​ ​മു​ത​ലു​ള്ള​ ​നേ​താ​ക്ക​ളോ​ട് ​ത​ങ്ങ​ളു​ടെ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ആ​രെ​ ​നി​റു​ത്ത​ണ​മെ​ന്ന​ ​അ​ഭി​പ്രാ​യം​ ​സ്വ​രൂ​പി​ക്കു​ന്ന തിരക്കിലാണ്. ​ബി.​ജെ.​പി.​ ​സി.​കെ.​പ​ദ്മ​നാ​ഭ​ൻ,​ ​ഒ.​രാ​ജ​ഗോ​പാ​ൽ,​ ​പി.​കെ.​കൃ​ഷ്ണ​ദാ​സ് ​എന്നി​വ​രാ​ണ് ​മൂ​ന്ന് ​മേ​ഖ​ല​ക​ളി​ലാ​യി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​അ​ഭി​പ്രാ​യം​ ​സ്വ​രൂ​പി​ക്കു​ന്ന​ത്.​ ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യി​ട്ടും​ ​അ​തു​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്ന് ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ന്നു​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ശ​ബ​രി​മ​ല​ ​പ്ര​ക്ഷോ​ഭ​ത്തി​നു​ണ്ടാ​യ​ ​ജ​ന​കീ​യ​ ​പ​ങ്കാ​ളി​ത്ത​വും​ ​അ​നു​കൂ​ല​ ​വി​കാ​ര​വും​ ​നി​ല​നി​റു​ത്താ​ൻ​ ​പോ​ലും​ ​ബി.​ജെ.​പി​ക്കാ​വു​ന്നി​ല്ല എന്നാണു അണികൾ പറയുന്നത്.

ബി.​ജെ.​പി​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​ ​പു​ല​ർ​ത്തു​ന്ന​ ​തി​രു​വ​ന​ന്ത​പു​രം,​ ​ആ​റ്രി​ങ്ങ​ൽ,​ ​പ​ത്ത​നം​തി​ട്ട,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട് ​തു​ട​ങ്ങി​യ​ ​മ​ണ്‌​‌​‌​ഡ​ല​ങ്ങ​ളി​ൽ​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ശ​ക്ത​മാ​യ​ ​ഇ​ട​പെ​ട​ൽ​ ​ഉ​ണ്ടാ​യേ​ക്കാം.​ ​ശ​ക്ത​മാ​യ​ ​മ​ത്സ​രം​ ​ന​ട​ക്കു​ന്നി​ട​ത്ത് ​ഉ​ൾ​പ്പെ​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ൽ​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​ ​സ്വാ​ധീ​ന​വും​ ​ഉ​ണ്ടാ​വും. പക്ഷെ ഇതുവരെയു ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ കണ്ടെത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇതിനു പ്രധാന തടസ്സം നേതാക്കളുടെ തമ്മിലടിയാണ് എന്നാണു പുറത്തു വരുന്ന വിവരം.