പാക്കിസ്ഥാനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന്റെ ലക്ഷണങ്ങൾ കാണാനില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ്; തെളിവായി ഉപഗ്രഹ ചിത്രങ്ങളും പുറത്തുവിട്ടൂ

single-img
6 March 2019

കഴിഞ്ഞ മാസം 26ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദിന്‍റെ തീവ്രവാദ പരിശീലന കേന്ദ്രത്തിനു നേരെ നടത്തിയ വ്യോമാക്രമണത്തിൽ കൂടുതൽ വിശദാംശങ്ങൾ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. പ്ലാനറ്റ് ലാബ്‌സ് എന്ന അമേരിക്കൻ ആസ്ഥാനമായ കമ്പനി പകർത്തിയ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലന കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങളാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ടത്.

ഇതുപ്രകാരം ഇന്ത്യ വ്യോമാക്രമണം നടത്തി എന്ന് പറയുന്ന സ്ഥലത്ത് ഇപ്പോഴും കെട്ടിടങ്ങളും കാണാനാവുന്നതാണ്. അവിടെ ഉണ്ടായിരുന്ന കെട്ടിടങ്ങൾക്ക് എന്തെങ്കിലും കേടുപാടു പറ്റിയതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നില്ല എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുമുമ്പ് പ്ലാനറ്റ് ലാബ്സ് ഈ പ്രദേശത്തിന്റെ ചിത്രങ്ങളെടുത്തത് ഏപ്രിൽ 2018 ലാണ്. അന്നെടുത്ത ചിത്രങ്ങൾക്ക് സമാനനമാണ് ഇപ്പോഴെടുത്ത ചിത്രങ്ങളെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്.

ഭൂമിയുടെ അതിസൂക്ഷമായ ചിത്രങ്ങൾ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്നതി വിദഗ്ധർ ആണ് പ്ലാന്റ് ലാബ്സ് എന്ന അമേരിക്കൻ ആസ്ഥാനമായ കമ്പനി. ഭൂമിയുടെ 72 സെൻറീമീറ്റർ റെസല്യൂഷനുള്ള ചിത്രങ്ങളാണ് ഇവർ എടുക്കുന്നത്. അതായത് 72 സെന്റീമീറ്റർ വലിപ്പമുള്ള വസ്തുക്കൾ വരെ അതിസൂക്ഷമമായും വ്യക്തതയോടെയും ഇവർക്ക് എടുക്കാൻ കഴിയും. ഈ ചിത്രങ്ങൾ പ്രകാരം കെട്ടിടത്തിന് കേടുപാടുകൾ ഒന്നുമില്ല എന്ന് തന്നെയാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് പറയുന്നത്.