ദൂരദര്‍ശന്റെ മ്യൂസിക്കിനൊപ്പം ബ്രേക്ക് ഡാന്‍സ് ചെയ്ത യുവാവിന് അഭിനന്ദനവുമായി ദൂരദര്‍ശനും

single-img
6 March 2019

കാലമെത്ര കഴിഞ്ഞാലും ദൂരദര്‍ശന്റെ അവതരണ സംഗീതം മനസില്‍ നിന്നും മായ്ക്കാന്‍ സാധിക്കില്ല. ആ മ്യൂസിക് അത്രയധികം മനസിന്റെ ആഴത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ വൈശാഖ് നായര്‍ എന്ന ചെറുപ്പക്കാരന്‍ ദൂരദര്‍ശന്റെ അവതരണ സംഗീതത്തിന് ബ്രേക്ക് ഡാന്‍സിലൂടെ ദൃശ്യാവിഷ്‌കരണം നടത്തി ഇതിനെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്.

ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയ്ക്കു നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചത്. സംഗതി വൈറലായതോടെ ദൂരദര്‍ശന്‍ അധികൃതരുടേയും ശ്രദ്ധയില്‍പ്പെട്ടു. ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ റീ ട്വീറ്റ് ചെയ്താണ് ഇവര്‍ അഭിനന്ദിച്ചത്.