പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞ് മോദി; അബദ്ധം മനസ്സിലായപ്പോള്‍ മനസ്സ് മുഴുവന്‍ പാക്കിസ്ഥാന്റെ ചിന്തകളാണെന്ന് വിശദീകരണം

single-img
5 March 2019

പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ പദ്ധതിയെ കുറിച്ച് പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് നാക്കു പിഴ സംഭവിച്ചത്. ‘ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗര്‍ സ്വദേശിക്ക് ഭോപ്പാലില്‍ വെച്ച് രോഗം വന്നാല്‍ അയാള്‍ക്ക് ജാംനഗറിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല.

ആയുഷ്മാന്‍ ഭാരത് കാര്‍ഡ് കാണിക്കുകയാണെങ്കില്‍സൗജന്യ ചികിത്സ കൊല്‍ക്കത്തയിലും കറാച്ചിയിലും ലഭിക്കും’, മോദി പറഞ്ഞു. കറാച്ചിയല്ല കൊച്ചിയാണ് താന്‍ ഉദ്ദേശിച്ചതെന്ന് തിരുത്തിയ മോദി ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍രാജ്യത്തിന്റെ ചിന്തകളാല്‍ നിറഞ്ഞു നില്‍ക്കുകയാണെന്നും പറഞ്ഞു.