മീ ടൂ: കോടതി സമക്ഷം ബാലന്‍ വക്കീലിലെ ഡിലീറ്റഡ് സീന്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
5 March 2019

ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ ദിലീപ് വീണ്ടും വക്കീല്‍ കുപ്പായം അണിഞ്ഞ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പുറത്തിറങ്ങി രണ്ടാം വാരത്തിലും തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ ബാലന്‍ വക്കീല്‍.

കമ്മാരസംഭവത്തിനു ശേഷമെത്തിയ ദീലിപ് ചിത്രത്തെ വലിയ ആഘോഷങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്. ബോക്‌സ് ഓഫീസിലും മികച്ച നേട്ടം കൊയ്ത ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശവും വമ്പന്‍ തുകയ്ക്ക് വിറ്റു പോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, സിനിമയിലെ ഒഴിവാക്കിയ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 14 സെക്കന്റുള്ള സീനിന്റെ ഗ്രെയിഡിങ്, മിക്‌സിങ് എന്നിവ പോലും പൂര്‍ത്തിയാവാത്ത ഫയലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോകത്തൊട്ടാകെ ആഞ്ഞടിച്ച മീടൂ തരംഗത്തെ ഹാസ്യവത്കരിച്ചുകൊണ്ടുള്ള സീനാണ് പുറത്തുവന്നത്.

https://www.youtube.com/watch?v=M8TVRfcJVYE

ബോളിവുഡിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു കോടതിസമക്ഷം ബാലന്‍ വക്കീല്‍. കോമഡിക്ക് പ്രാധാന്യം നല്‍കിയും അതേസമയം ഒരു ത്രില്ലറുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദും നായികമാരായി എത്തുന്നു. ലെന, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

ചിത്രത്തിലെ ഗാനങ്ങളും മികച്ച അഭിപ്രായമാണ് നേടിയത്. ബാബ്വേട്ട എന്ന ഗാനം സാമൂഹ്യമാധ്യമത്തില്‍ വൈറലായിരുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രണവം ശശിയും സിത്താര കൃഷ്ണകുമാറുമാണ് ഗായകര്‍.

ബാബ്വേട്ടാ ഗാനത്തിനു പുറമേ പനിമിതയേ എന്ന മെലഡി ഗാനവും ആരാധകര്‍ ഏറ്റെടുത്തിരുനനു.. ചിത്രത്തിലെ നാല് ഗാനങ്ങള്‍ ബി കെ ഹരിനാരായണന്‍ എഴുതിയപ്പോള്‍ ഗോപി സുന്ദറും രാഹുല്‍ രാജും രണ്ടുവീതം ഗാനങ്ങള്‍ക്ക് ഈണം നല്‍കി.