ബി.ജെ.പിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

single-img
5 March 2019

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്(https://www.bjp.org/) ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് വൈബ്‌സൈറ്റ് പ്രവര്‍ത്തനം നിലച്ചു. ആരാണ് ഹാക്ക് ചെയ്തത് എന്ന് വ്യക്തമല്ല. മോദിയോടൊപ്പം ജെര്‍മന്‍ ചാന്‍സലര്‍ നില്‍ക്കുന്ന ഒരു ‘മീമാ’ണ് സൈറ്റിലുണ്ടായിരുന്നത്. ഇത് കൂടാതെ ബൊഹീമിയന്‍ റാപ്‌സഡി എന്ന മ്യൂസിക് വീഡിയോയുടെ യൂടൂബ് ലിങ്കും സൈറ്റിലുണ്ടായിരുന്നു.

നിലവില്‍ വൈബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ‘എറര്‍’ എന്നാണ് കാണിക്കുന്നത്. അതേസമയം, ഹാക്ക് ചെയ്ത വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദന പരിഹാസവുമായി രംഗത്തെത്തി.