ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നു

single-img
4 March 2019

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബാ ജഡേജ ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ജാംനഗര്‍ സന്ദര്‍ശിക്കാനിരിക്കേയാണ് റിവബാ ജഡേജയുടെ ബിജെപി പ്രവേശനം.

ഗുജറാത്ത് കൃഷിമന്ത്രി ആര്‍ സി ഫാല്‍ഡു ഉള്‍പ്പെടെയുളള മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം റിവബാ ജഡേജ ന്യൂഡല്‍ഹിയില്‍ മോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് കര്‍ണിസേനയുടെ ഗുജറാത്തിലെ മഹിളാ വിഭാഗം അധ്യക്ഷയായിരുന്നു റിവാബാ ജഡേജ. പത്മാവത് സിനിമ രജപുത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഗുജറാത്തില്‍ കര്‍ണിസേന സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ക്ക് റിവബായാണ് നേതൃത്വം നൽകിയത്.