പ്രഭാസ് ചിത്രം സഹോയുടെ രണ്ടാമത്തെ മേക്കിങ് വീഡിയോ റിലീസായി

single-img
4 March 2019

ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രനായ സാഹോയിലെ രണ്ടാമത്തെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. ഇന്നലെയാണ് വീഡിയോ റിലീസ് ചെയ്തത്. ചിത്രം ആഗസ്റ്റ് 15ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ചിത്രം മലയാളം ഡബ്ബ് പതിപ്പായി അന്നേ ദിവസം തന്നെ പുറത്തിറങ്ങും. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ശ്രദ്ധാ കപൂര്‍ നായികയായെത്തുന്ന സാഹോയ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

റണ്‍ രാജാ റണ്‍ എ സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമ സംവിധാനം ചെയ്ത സുജീത്താണ് സാഹോയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്ന് ലാല്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, നീല്‍ നിതിന്‍ മുകേഷ്, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും അബുദാബിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.