കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

single-img
3 March 2019

ജമ്മുകശ്​മീരിലെ കുപ്​വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ ഭീകരരെ സൈന്യം വധിച്ചു. രണ്ട്​ സി.ആര്‍.പി.എഫ്​ സൈനികരും രണ്ട്​ പൊലീസുകാരും ഒരു സിവിലിയനും ഉള്‍പ്പെടെ അഞ്ച്​ പേര്‍ കൊല്ലപ്പെട്ടു. ഹന്ദ്വാര മേഖലയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​.

ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരരും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ വെടിവെപ്പുണ്ടായെന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞദിവസം രണ്ട് ഭീകരരെ സൈന്യം വധിച്ച പ്രദേശത്താണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച മുതല്‍ ഹന്ദ്വാരയില്‍ ഭീകരരെ കണ്ടെത്താന്‍ സുരക്ഷാസേനയും പോലീസും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.