യുദ്ധം വേണമെന്ന് അലറി വിളിക്കുന്നവർ പോകേണ്ടത് അതിർത്തിയിലേക്ക്; വീരചരമം പ്രാപിച്ച സൈനികൻ്റെ ഭാര്യ

single-img
2 March 2019

യുദ്ധം വേണമെന്ന് അലറിവിളിക്കുന്നവർ അതിര്‍ത്തിയിലേക്കാണ് പോകേണ്ടതെന്ന് വീരചരമം പ്രാപിച്ച സൈനികൻ്റെ ഭാര്യ. ബഡ്ഗാമില്‍ കോപ്റ്റർ തകർന്നു കൊല്ലപ്പെട്ട സൈനികന്റെ ഭാര്യയാണ് യുദ്ധക്കൊതിയന്മാർക്കെതിരെ രംഗത്തെത്തിയത്.

ബഡ്ഗാമില്‍ എംഐ-17 കോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ നിനന്ദ് മന്‍ഡാവ്‌ഗ്നെയുടെ ഭാര്യയാണ് വിജേത. നിനന്ദിനെ കൂടാതെ കോപ്ടറിലുണ്ടായിരുന്ന വിങ് കമാന്‍ഡറും മറ്റ് മൂന്ന് പേരും അന്ന് കൊല്ലപ്പട്ടിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് രസിക്കുന്നത് പോലെ എളുപ്പമല്ല അവിടെ കാര്യങ്ങള്‍. വിര്‍ച്വല്‍ ഇടത്തില്‍ പോരാട്ടം നടത്തിയിട്ട് ഒന്നും നേടാനില്ല. ധൈര്യമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പോയി തെളിയിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

ഒരു യുദ്ധം വേണമെന്ന് ഒരിക്കലും ഞങ്ങള്‍ ആഗ്രഹിക്കില്ല. ഒരാള്‍ പോലും അതിര്‍ത്തിയില്‍ കൊല്ലപ്പെടാന്‍ പാടില്ലെന്നും വിജേത പറഞ്ഞു. യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ പോസ്റ്റിട്ട് ലൈക്ക് നേടുന്നത് പോലെയല്ല. അത് അതിഭീകരമാണെന്നും അവർ വ്യക്തമാക്കി.

നിനന്ദിന്റെ മരണം സൃഷ്ടിച്ച ശൂന്യത ഇനിയൊന്നു കൊണ്ടും നികത്താനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പാണ് നിനന്ദിന് കശ്മീരിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. തുടർന്നായിരുന്നു മരണം. രണ്ട് വയസുള്ള മകളും മാതാപിതാക്കൾക്കും ഒപ്പമാണ് വിജേത.