‘നീങ്ക കവലപ്പെടാതെ തമ്പീ’: നടന്‍ വിജയും പട്ടാള ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം

single-img
2 March 2019

തമിഴ്‌നടന്‍ വിജയും കൂടല്ലൂര്‍ സ്വദേശിയായ പട്ടാള ഉദ്യോഗസ്ഥന്‍ തമിഴ്‌സെല്‍വനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു. 17 വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്ന തമിഴ്‌സെല്‍വന്‍ വിജയുടെ കടുത്ത ആരാധകനാണ്.

തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്റെ അധ്യക്ഷന്‍ പാണ്ടി വഴിയാണ് തമിഴ്‌സെല്‍വന്റെ കാര്യം വിജയ് അറിയുന്നത്. തുടര്‍ന്ന് തമിഴ്‌സെല്‍വനെ വിജയ് നേരിട്ട് വിളിക്കുകയായിരുന്നു. ‘ജമ്മുവിലേക്ക് പോകുകയാണ് എന്ന് അറിഞ്ഞു. നിങ്ങള്‍ വിഷമിക്കേണ്ട, ഒരു പ്രശ്‌നവും ഉണ്ടാകില്ല. സന്തോഷവാനായി ഇരിക്കൂ. ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് നേരിട്ട് കാണാം.’ വിജയ് തമിഴ്‌സെല്‍വനോട് പറഞ്ഞു.

അവധിയില്‍ പോയിരുന്ന പട്ടാളക്കാരില്‍ പലരെയും പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് അടിയന്തരമായി അതിര്‍ത്തിയിലേക്ക് തിരിച്ചു വിളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വീട്ടിലെത്തിയ തമിഴ്‌സെല്‍വനെ തൊട്ടടുത്ത ദിവസം തന്നെ കശ്മീരിലേക്ക് തിരിച്ചുവിളിച്ചിരുന്നു. ഇതറിഞ്ഞാണ് വജിയ് അദ്ദേഹത്തെ വിളിച്ചത്.

https://twitter.com/SNirmalaSiva1/status/1101304642942558213