പത്ത് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതി പന്ത്രണ്ടുകാരന്‍

single-img
2 March 2019

മഹാരാഷ്ട്രയിലെ പല്‍ഗഹര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അയല്‍വാസിയായ പത്ത് വയസുകാരിയെ പന്ത്രണ്ടുകാരന്‍ നിരന്തരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നുവെന്ന് മൊകാദ പൊലീസ് പറഞ്ഞു. കഠിനമായ വയറുവേദനയെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്.

തുടര്‍ന്നാണ് അയല്‍വാസിയുടെ മകന്‍ പീഡിപ്പിക്കുന്ന കാര്യം പെണ്‍കുട്ടി പറയുന്നത്. കഴിഞ്ഞ നാല് മാസമായി പന്ത്രണ്ടുകാരന്‍ നിരന്തരമായി തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.

തുടര്‍ന്ന് പന്ത്രണ്ടുകാരനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ബലാത്സംഗത്തിനും, പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തി പൊലീസ് കേസെടുത്തു. പന്ത്രണ്ടുകാരനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കേസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.