ഇന്ത്യയുടെ ഓരോ നടപടിയും ലോകം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നുവെന്ന് മോദി

single-img
2 March 2019

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ കൈമാറിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഓരോ നടപടിയും ലോകം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളിലായി നടന്ന സംഭവങ്ങളെ തുടര്‍ന്ന് അഭിനന്ദന്‍ എന്ന സംസ്‌കൃത വാക്കിന് പുതിയ അര്‍ഥം കൈവന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശംസിക്കാനായി ഉപയോഗിച്ചിരുന്ന വാക്കായിരുന്നു അഭിനന്ദന്‍. എന്നാല്‍ ഇനി ഈ വാക്കിന് പുതിയ അര്‍ഥം ഉണ്ടാവുമെന്നും മോദി പറഞ്ഞു.