അമേരിക്കയെ പോലും ഞെട്ടിച്ച് ഇന്ത്യ; ഇന്ത്യയുടെ എമിസാറ്റ് ആകാശത്തേക്കു കുതിക്കുന്നത് അമേരിക്കയുടെ ഒാറിയോണെ തോൽപ്പിക്കുന്ന സാങ്കേതിക വിദ്യയോടെ

single-img
2 March 2019

ഇന്ത്യയ്ക്കു കാവലായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കരുത്തിൽ സ്വയംപ്രവർത്തന ശേഷിയുള്ള എമിസാറ്റ്- അത്യാധുനിക സൈനിക ഉപഗ്രഹം ഈ മാസം ഇന്ത്യ ബഹിരാകാശത്തെത്തിക്കും. ശത്രുരാജ്യത്തിന്റെ ചിറകനക്കം മാത്രമല്ല, രഹസ്യസന്ദേശങ്ങൾ വരെ പകർത്തുന്ന കൃത്രിമബുദ്ധിയുടെ കണ്ണുകൾ ഇനി ഇന്ത്യയെ സംരക്ഷിക്കും.

വിക്ഷേപണത്തീയതി അന്തിമമായി നിശ്ചയിച്ചിട്ടില്ലെങ്കിലും മാർച്ച് 21-ഓടെ പി.എസ്.എൽ.വിയുടെ ചിറകിൽ എമിസാറ്റ് കുതിക്കുമെന്നാണ് കരുതുന്നത്.ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്സ് റിസർച്ച് ലബോറട്ടിയുടെ ‘കൗടില്യ’ പദ്ധതിക്കു കീഴിൽ രൂപകൽപ്പന ചെയ്യപ്പെട്ട എമിസാറ്റ്, അമേരിക്കയുടെ ഒാറിയോൺ ചാര ഉപഗ്രഹത്തിനു സമാനമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയും ഐ.എസ്.ആർ.ഒയും സംയുക്തമായാണ് നിർമ്മാണം.

753 കിലോമീറ്റർ ഉയരത്തിലെ ഭ്രമണപഥത്തിലാണ് എമിസാറ്റ് നമുക്കായി ‘റോന്തുചുറ്റുക.’ 420 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നാല് സ്ട്രാപ്പോൺ ഉള്ള, പി.എസ്.എൽ.വിയുടെ പരിഷ്ക്കരിച്ച പതിപ്പ് ഉപയോഗിച്ചായിരിക്കും വിക്ഷേപിക്കുക.എമിസാറ്റിന്റെ തലച്ചോറ് ഉപയോഗിക്കുന്നത് മൂന്നു തരം കൃത്രിമബുദ്ധി: ഇലക്ട്രോണിക്സ് ഇന്റലിജൻസ്,കമ്മ്യൂണിക്കേഷൻ ഇന്റലിജൻസ്, ഫോറിൻ ഇൻസ്ട്രുമെന്റേഷൻ സിഗ്നൽ ഇന്റലിജൻസ്. ഇലക്ട്രോണിക്സ് ഇന്റലിജൻസ് ഉപയോഗിച്ച് അതിർത്തി രാജ്യങ്ങളുടെ റഡാറുകളിൽ നിന്നും വിവരങ്ങൾ പിടിച്ചെടുക്കും.

മിസൈൽ ആക്രമണ സാഹചര്യത്തിലും മറ്റും ഞൊടിയിടയിലുള്ള പ്രതിരോധത്തിന് ഇത് തടസ്സമാണ്.എന്നാൽ, ആകാശത്തു വച്ചുതന്നെ സിഗ്നലുകളുടെ വിശകലനവും പ്രതിരോധവും എമിസാറ്റ് നിശ്ചയിക്കും. ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്നലുകൾ പിടിച്ചെടുക്കാൻ ശേഷിയുള്ള റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങൾക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവിൽ പ്രവർത്തിക്കുന്ന എമിസാറ്റിന്റെ സിഗ്നലുകൾ തിരിച്ചറിയാൻ കഴിയില്ലെന്നതാണ്.