സൈന്യത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: തൃശൂര്‍ സ്വദേശി അറസ്റ്റില്‍

single-img
1 March 2019

ഇന്ത്യന്‍ സൈന്യത്തെ മോശമായി ചിത്രീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി കുറുപ്പത്ത് സുധി (41)യെയാണ് എസ്.ഐ. കെ.പി. മിഥുന്‍ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും നവമാധ്യമത്തില്‍ അപമാനകരമായ പോസ്റ്റിട്ടതിനുമാണ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 17നാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ രൂക്ഷമായ ഭാഷയില്‍ നിരവധി മറുപടികള്‍ വന്നിരുന്നു.

കഴിഞ്ഞ ദിവസം പോലീസില്‍ പരാതി ലഭിക്കുകയും ചെയ്തതോടെ വ്യാഴാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കശ്മീരി കവിയുടെ കവിതയിലെ വരി മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് പോസ്റ്റ് ചെയ്‌തെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.