അഭിനന്ദന്റെ അച്ഛനും അമ്മയും വിമാനത്തിലേക്ക് കയറിവന്നു; എഴുന്നേറ്റ് നിന്ന് കൈയടിച്ച് യാത്രക്കാര്‍

single-img
1 March 2019

പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാനിരിക്കുകയാണ് രാജ്യം. ഉച്ചയോടെ വാഗാ അതിര്‍ത്തി വഴി മോചിപ്പിക്കുന്ന അഭിനന്ദനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ ഡല്‍ഹിയിലെത്തി. ഡല്‍ഹിയിലേക്കുളള യാത്രയ്ക്കിടെ വിമാനത്തില്‍ വന്‍ സ്വീകരണമാണ് ഇവര്‍ക്ക് ലഭിച്ചത്.

അഭിനന്ദിനെ സ്വീകരിക്കാന്‍ ചെന്നൈയില്‍ നിന്ന് ഇന്നലെ രാത്രിയാണ് മാതാപിതാക്കള്‍ പുറപ്പെട്ടത്. ചെന്നൈ ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ അഭിനന്ദിന്റെ മാതാപിതാക്കളെ കൈയടികളോടെയാണ് സ്വീകരിച്ചതും യാത്രയാക്കിയതും. അഭിനന്ദിന്റെ മാതാപിതാക്കള്‍ യാത്ര ചെയ്യുന്ന കാര്യം വിമാനത്തിലെ ജീവനക്കാര്‍ അനൗണ്‍സ് ചെയ്തിരുന്നു.

അതേസമയം അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങളും ചെന്നൈ മാടമ്പാക്കത്തെ നാട്ടുകാരും.