ബിജെപി എട്ടുനിലയില്‍ പൊട്ടി; കോണ്‍ഗ്രസിന് വമ്പന്‍ ജയം; 26 ല്‍ 24 സീറ്റും നേടി

single-img
1 March 2019

മഹാരാഷ്ട്രയിലെ സില്ലോഡ് മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ വിജയം. കോണ്‍ഗ്രസ് 26 സീറ്റില്‍ 24 സീറ്റും നേടി. ബി.ജെ.പിക്ക് കേവലം രണ്ടു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ റാവുസാഹേബ് ധന്‍വെ പ്രതിനിധീകരിക്കുന്ന ജല്‍നാ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് സില്ലോഡ്. ശിവസേന അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ക്കും വന്‍ ക്ഷീണമാണ് തെരഞ്ഞെടുപ്പ് ഫലം.

മുന്‍സിപ്പല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജര്‍ഷി നികം, ബി.ജെ.പിയുടെ അശോക് തയാഡക്കെതിരെ പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എം.ഐ.എമ്മും 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടായില്ല.