ഇന്ത്യയേയും പാക്കിസ്ഥാനെയും അണുവായുധ രാഷ്ട്രങ്ങളായി അംഗീകരിച്ചിട്ടില്ലെന്ന് ചൈന

single-img
1 March 2019

ഇന്ത്യയെയും പാകിസ്ഥാനെയും ഇതുവരെ അണുവായുധ ശക്തികളായി അംഗീകരിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയെയും പാകിസ്ഥാനെയും പോലെ നോർത്ത് കൊറിയെയും അണുവായുധ രാഷ്ട്രമായി അംഗീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ചൈനീസ് വിദേശകാര്യ വക്താവ് ഇങ്ങനെ പറഞ്ഞത്.

ചൈന ഇതുവരെ ഇന്ത്യയെയും പാകിസ്ഥാനെയും ന്യൂക്ലിയർ രാഷ്ട്രങ്ങളായി അംഗീകരിച്ചിട്ടില്ല. ഞങ്ങളുടെ നിലപാടില്‍ ഇതുവരെയും ഒരു മാറ്റവും സംഭവിച്ചിട്ടില്ല -ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ചൈന കഴിഞ്ഞ കുറച്ച് കാലമായി ന്യൂക്ലിയർ സപ്ലൈസ് ഗ്രൂപ്പിൽ ഇന്ത്യയുടെ അംഗത്തിനെതിരെ നിലപാടെടുത്ത വരികയായിരുന്നു. നിലവിൽ 48 അംഗ രാജ്യങ്ങളുള്ള സംഘടനയാണ് ന്യൂക്ലിയർ സപ്ലൈസ് ഗ്രൂപ്പ്. ന്യൂക്ലിയർ നോൺ പ്രോലിഫെറേഷൻ ട്രീറ്റിയിൽ ഒപ്പിടാൻ വിസമ്മതിക്കുന്നു എന്ന കാരണം പറഞ്ഞാണ് ചൈന ഇന്ത്യയുടെ അംഗത്വവും മുടക്കുന്നത്. ഇന്ത്യ അപേക്ഷിച്ചതിനു ശേഷം പാക്കിസ്ഥാനും ന്യൂക്ലിയർ സപ്ലൈസ് ഗ്രൂപ്പിൽ അംഗത്വത്തിന് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെയും ഇരു രാജ്യങ്ങൾക്കും അംഗത്വവും ലഭിച്ചിട്ടില്ല.