വ്യോമാക്രമണം രാജ്യത്ത് മോദി തരംഗമുണ്ടാക്കുമെന്ന് യെദ്യൂരപ്പ

single-img
28 February 2019

പാകിസ്താനെതിരായ വ്യോമാക്രമണം പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുതല്‍ക്കൂട്ടാകുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ. പാകിസ്താനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമാകും. യുവജനത ആക്രമണത്തില്‍ സന്തുഷ്ടരാണ്. അത് വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 22 സീറ്റുകളിലും വിജയിക്കാന്‍ ബി.ജെ.പിയെ സഹായിക്കും – യെദിയൂരപ്പ പറഞ്ഞു.