വിങ് കമാണ്ടർ അഭിനന്ദനനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ • ഇ വാർത്ത | evartha
Latest News

വിങ് കമാണ്ടർ അഭിനന്ദനനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പാക്കിസ്ഥാനിൽ തകർന്നു വീണ MIG 21 ലെ പൈലറ്റ് വിങ് കമാണ്ടർ അഭിനന്ദനനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായിട്ടാണ് വിങ് കമാണ്ടർ അഭിനന്ദനനെ വിട്ടയക്കുന്നതു എന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി.