ഇന്ത്യക്കെതിരെ F-16 വിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയത് അമേരിക്കയുമായുള്ള കരാർ ലംഘനം; പാക്കിസ്ഥാൻ കുടുങ്ങും

single-img
28 February 2019

അമേരിക്കൻ നിർമ്മിത F-16 വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യയിൽ ആക്രമണം നടത്തിയത് എന്ന് തെളിഞ്ഞതോടെ പാക്കിസ്ഥാൻ കൂടുതൽ പ്രതിരോധത്തിൽ എന്ന് റിപ്പോർട്ട്. അമേരിക്ക പാക്കിസ്ഥാന് F-16 യുദ്ധ വിമാനങ്ങൾ നൽകിയത് തീവ്രവാദ വിരുദ്ധ പോരാട്ടങ്ങൾക്ക് മാത്രമാണ്. അമേരിക്കയുമായി ഉണ്ടാക്കിയ കരാർ പ്രകാരം പാക്കിസ്ഥാന് ഈ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ സാധ്യമല്ല. അഥവാ ഇനി അത്തരം ആക്രമണം നടത്തണമെങ്കിൽ അമേരിക്കയുടെ മുൻ‌കൂർ അനുവാദം ആവശ്യവുമാണ്. ഇതാണ് ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ കരാർ.

എന്നാൽ ഇന്നലെ പാക്കിസ്ഥാൻ ഒരു പ്രകോപനവും ഇല്ലാതെ ഇന്ത്യയിൽ F-16 യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് ആക്രണമം നടത്തുക വഴി ഈ കരാർ ആണ് ലംഘിച്ചത് എന്നാണു പ്രതിരോധ വിദഗ്ധർ കരുതുന്നത്. ഇതിനെതിരെ ശക്തമായ നടപടി അമേരിക്ക സ്വീകരിക്കും എന്ന് പ്രതിരോധ വിദഗ്ധർ കരുതുന്നു. ഈ ഒരു കാരണം കൊണ്ട് മാത്രമാണ് ഇന്നലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു ആക്രമണം നടത്തിയത് ചൈനീസ് നിർമ്മിത JF-17 വിമാനങ്ങൾ ഉപയോഗിച്ചാണ് എന്ന് പാക്കിസ്ഥാൻ പറഞ്ഞത്.

എന്നാൽ തകർന്നു വീണ MIG-21 വിമാനത്തിന്റെ ഫോട്ടോകൾ എന്ന രൂപത്തിൽ പാക്കിസ്ഥാൻ പുറത്തു വിട്ടത് യഥാർഥത്തിൽ ഇന്നലത്തെ പോരാത്തിൽ ഇന്ത്യ വെടിവെച്ചിട്ട അവരുടെ തന്നെ F-16 വിമാനങ്ങളുടെ തന്നെയായിരുന്നു. കൂടാതെ ഇന്ത്യയിൽ ആക്രണം നടത്തിയ AARAM മിസൈലുകൾ F-16 യുദ്ധ വിമാനങ്ങളിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്നവയുമാണ്. ഇതോടെ അക്ഷരാർഥത്തിൽ പാക്കിസ്ഥാൻ വെട്ടിലാകുകയാണ്.

നിലവിൽ 76 F-16 വിമാനങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇതിൽ ചിലതു നേരിട്ട് അമേരിക്കയിൽ നിന്നും വാങ്ങിയതാണെങ്കിൽ മറ്റു ചിലതു അമേരിക്കയുടെ കയ്യിൽ നിന്നും വാങ്ങിയ രാജ്യങ്ങളിൽ നിന്നും വാങ്ങിയതാണ്. പക്ഷെ എന്തുതന്നെയായാലും അമേരിക്കയുടെ ആയുധങ്ങൾ മറ്റൊരു രാജ്യത്തിന് അമേരിക്ക വിൽക്കുമ്പോൾ ഉള്ള നിബന്ധനകൾ മൂന്നാത്തമൊത്തൊരു രാജ്യത്തു നിന്നും വാങ്ങിയാലും പ്രാബല്യത്തിൽ വരും. ഇതുകൊണ്ടാണ് ഇന്ത്യ സാധാരണയായി അമേരിക്കയിൽ നിന്നും തന്ത്രപ്രധാന ആയുധങ്ങൾ വാങ്ങാൻ താല്പര്യം കാണിക്കാത്തത്.