പാകിസ്ഥാന്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് ജപ്പാന്‍ • ഇ വാർത്ത | evartha
National

പാകിസ്ഥാന്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് ജപ്പാന്‍

ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നുവെന്ന് ജപ്പാന്‍. ഇന്ത്യയും പാകിസ്ഥാനും സൈനിക നടപടി നിയന്ത്രിക്കണം. ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാക്കണം. ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും ജാപ്പനീസ് വിദേശകാര്യ മന്ത്രി താരോ കോനോ ആവശ്യപ്പെട്ടു.

അതിനിടെ, ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു.

അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടാനിരിക്കെയാണ് സൗദിയുടെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. എഒസി സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥി ആക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.