രാജ്യം വിങ് കമാണ്ടർ അഭിനന്ദനന്‍റെ മോചനത്തിനായി പ്രാര്‍ഥിക്കുമ്പോള്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപിക്ക് വേണ്ടി ഇലക്ഷൻ പ്രചരണത്തിൽ; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാക്കൾ

single-img
28 February 2019

രാജ്യം പാക്കിസ്ഥാനിൽ അകപ്പെട്ടുപോയ അഭിനന്ദനന്‍റെ മോചനത്തിനായി പ്രാര്‍ഥിക്കുമ്പോള്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപിക്ക് വേണ്ടി ഇലക്ഷൻ പ്രചരണത്തിൽ സജീവം. മുൻ നിശ്ചയിച്ച ഒരു പരിപാടിയും ബിജെപി നേതാക്കൾ ഇതുവരെ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടില്ല. ഇന്നലെ ഇന്ത്യയും പാക്കിസ്ഥാനുമായി യുദ്ധസമാന അന്തരീക്ഷം നിലനിന്നിരുന്നപ്പോൾ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് തലസ്ഥാനത്തു നിന്നും ഏറെ മാറി ഛത്തീസ്ഗഡിലേ ബിലാസ്പൂറില്‍ ബിജെപി തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതുവരെയും ഒരു പരിപാടികളും റദ്ദാക്കിയതായി അറിയിപ്പി ലഭിച്ചിട്ടില്ല. ഇന്നലെ രാജ്യം പാക്കിസ്ഥാൻ വിങ് കമാണ്ടർ അഭിനന്ദനനെ തടവിലാക്കി എന്ന് വാർത്താസമ്മേളനം നടത്തുമ്പോൾ ദേശീയ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവെലില്‍ പങ്കെടുക്കുകയും ഖേലോ ഇന്ത്യ ആപ്പ് പുറത്തിറക്കുകയും ചെയ്യുകയായിരുന്നു. ഇന്ന് പ്രധാനമന്ത്രി രാജ്യമെമ്പാടുമുള്ള 1 കോടി ബി.ജെ.പി പ്രവര്‍ത്തകരുമായി മുന്‍ നിശ്ചയിച്ച പ്രകാരം സംവദിക്കുകയാണ്.

മറ്റൊരു കേന്ദ്രമന്ത്രിയായ ധർമേന്ദ്ര പ്രധാൻ ഇന്ന് രാവിലെമുതൽ ഒറീസ്സയിൽ ഒരു ഹൈവേ പദ്ധതിക്കായി ഭൂമിപൂജയിൽ സജീവമാണ്. കൂടാതെ അമിത്ഷായും പാർട്ടിപരുപാടികളിൽ വ്യാപൃതനാണ്. ഇന്ന് രാവിലെ അമിത്ഷാ പഞ്ചാബിൽ നിന്നുമുള്ള അകാലിദൾ നേതാക്കളുമായി വരാൻപോകുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചർച്ചയിലായിരുന്നു.

ഇതിനെതിരെയാണ് പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു രംഗത്ത് വന്നത്. കോണ്‍ഗ്രസ് പാര്‍ടി അവരുടെ പ്രവര്‍ത്തക സമിതി യോഗവും തെരഞ്ഞെടുപ്പ് റാലിയും ഗുജറാത്തില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ സാഹചര്യം മുന്‍ നിര്‍ത്തി അത് റദ്ദാക്കി. അതുപോലെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും തെരഞ്ഞെടുപ്പു പ്രചാരണ പരുപാടികള്‍ മാറ്റിവേക്കുകയോ റദ്ദക്കുകയോ ചെയ്തിട്ടുണ്ട്.