തിരുവനന്തപുരം ഇത്തവണ ബിജെപിക്ക്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

single-img
27 February 2019

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും എന്ന ശുഭാപ്തി വിശ്വാസവുമായി  എന്‍ഡിഎ സംസ്ഥാന ചെയര്‍മാനും ബിജെപിയുടെ രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖർ. ഈ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന്  അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപിയുടെ വിജയം ഉറപ്പാണ്. തെരഞ്ഞടുപ്പ് പത്രിക കുറച്ചുപേര്‍ ചേര്‍ന്ന് തയ്യാറാക്കുന്ന രീതിക്ക് മോദി സര്‍ക്കാര്‍ മാറ്റമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത് കെ മന്‍കി ബാത് മോദി കെ സാഥ് എന്ന സംവാദ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു എംപി